കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും.

900 പേജ് വരുന്ന റിപ്പോര്‍ട്ട് നവംബര്‍ 19ന് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കൈമാറും. 48 ലക്ഷം ജീവനക്കാര്‍ക്കും 54 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം കിട്ടുക.

2016 ജനവരി ഒന്നുമുതലാണ് പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുക. 2014 ഫിബ്രവരിയിലാണ് ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത്.

9,766 thoughts on “കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും