03:15pm 29/06/2016
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകി. ജീവനക്കാരുടെ ശമ്പളം 23.55 ശതമാനം വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ 16 ശതമാനം വരെ വർധിക്കും. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും.
സര്‍വിസില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാവും. ഇത് യഥാക്രമം 7000ഉം 90,000വുമായിരുന്നു. ആറാം ശമ്പള കമീഷന് 20 ശതമാനം വര്‍ധനയായിരുന്നു ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഇത് ഇരട്ടിയാക്കിയാണ് 2008ല്‍ നടപ്പാക്കിയത്.
ആകെ 23.55 ശതമാനം വര്‍ധനയാണ് ശമ്പളം, പെന്ഷന്, അലവന്‍സുകള്‍ എന്നിവയില്‍ ഏഴാം ശമ്പള കമീഷന് കമീഷന് ശിപാര്‍ശ ചെയ്തത്. ഇത് നിലവില്‍വരുന്നതോടെ സര്‍ക്കാറിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ ഏഴാം ശമ്പള കമീഷന് ജൂനിയര്‍ തലത്തില്‍ അടിസ്ഥാന വേതനത്തില്‍ 14.27 ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ശിപാര്‍ശയാണിത്.