തിരുവനന്തപുരം: മലബാര്‍ മേഖലയിലാണ് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രശ്നസാധ്യത ബൂത്തുകള്‍ നിരീക്ഷിക്കാന്‍ വെബ് ക്യാമറകള്‍ ക്രമീകരിച്ചിട്ടുണ്ട്.
1200 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. പ്രശ്ന സാധ്യത ബൂത്തുകളില്‍ കേരള പൊലീസിനെ കൂടാതെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. കള്ളവോട്ട് തടായാനായി പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷര്‍ ബൂത്തുകളിലുണ്ടാകും. ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വെബ് ക്യാമറ വഴി കളക്ടറേറ്റുകളിലെ കണ്ട്രോള് റൂം നിരീക്ഷിക്കും.
120 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലണ് കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് കേന്ദ്രസനേയും പൊലീസും കൂടുതലുള്ളത്. മാവോയിസ്റ്റ് ഭീഷമിയുള്ള പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭാഗങ്ങളിലെ ബൂത്തുകളും പ്രത്യേകസുരക്ഷ നിരീക്ഷമത്തിലാണ്. 52000 പൊലീസുകാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
ഐജിമാരുടെയും ജില്ലാ മേധാവിയമാരുടെയും നേതൃത്വത്തില്‍ പ്രത്യേക ഫ്ലെയിംഗ് സ്ക്വാഡുകളുണ്ട്. വീഡിയോ റിക്കോര്ഡിങ്ങുമുണ്ടാകും. പ്രശ്നസാധ്യത മേഴകളിലും തീരദേശങ്ങളിലും കേന്ദ്രസേനയും പൊലീസും ഇന്നലെ റൂട്ട് മാര്‍ച്ച് നടത്തി.