കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു .

08:53 am 22/10/2016

ചാരുമൂട് ജോസ്

Newsimg1_85792917 (1)

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിച്ചിരുന്ന കേരളീയ ജനത ഇന്നു അധപതനത്തിന്റെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താഴുകയും അതൊടൊപ്പം കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവരും സമസ്ത മേഖലകളിലും വഞ്ചിക്കപ്പെടുന്നവരുമായി മാറിയിരിക്കുന്നു. സാക്ഷാല്‍ വിവേകാനന്ദന്റെ നിരീക്ഷണം ശരിയായിക്കൊണ്ടേയിരിക്കുന്നു.

രാഷ്ട്രീയനേതാക്കള്‍: കേരളീയര്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്നത് രാഷ്ട്രീയക്കാര്‍ മുഖാന്തരമാണ് മാറിയും തിരിഞ്ഞു സംസ്ഥാനത്തെ ഭരിച്ച കേരളത്തിന്റെ ഹൃദയഭാഗങ്ങള്‍ മുഴുവന്‍ വിരലിലെണ്ണാവുന്ന വിദേശവ്യവസായികള്‍ക്ക് തീറെഴുതിക്കൊടുത്തു പോരെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ അഴിമതി നടത്തി നേടുന്ന കോടികള്‍ ബിനാമികളുടെ പേരില്‍ വിദേശത്തു ക്രയവിക്രയം നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുന്നു.

ഗ്രൂപ്പുകള്‍ കളിച്ചു ഭരണത്തില്‍ ശ്രദ്ധിക്കാതെ അഴിമതിയും കൊള്ളത്തരത്തിനും കൂട്ടുനിന്ന് അണികളെ ശ്രദ്ധിക്കാതെ ഒരു ഡസന്‍ നേതാക്കള്‍ പാര്‍ട്ടിയെ കുട്ടിച്ചോറാക്കി ഭരണമൊഴിഞ്ഞു അല്ല ജനം പുകച്ചു ചാടിച്ചു. ഭരിക്കാനും അറിയില്ല ഇപ്പോള്‍ സമരം ചെയ്യാനും അറിയാത്തവരായി മുദ്രകുത്തപ്പെടുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞു ഭരണത്തിലേറിയ പുതിയ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെറിയുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നു മതേതര ജനാധിപത്യത്തിനു കളങ്കം വരുത്തുവാന്‍ വര്‍ഗ്ഗീയ പാര്‍ട്ടിയായ ബി.ജെ.പി. ശ്രമിക്കുന്നു.

മതഭ്രാന്തന്മാര്‍: വിഷം ചീറ്റുന്ന വര്‍ഗ്ഗീയ വാദികള്‍ കേരളത്തില്‍ കേരളജനതയെ വീര്‍പ്പുമുട്ടിക്കുന്നു. ഹിന്ദുവും മുസ്ലീമുകളും, ക്രിസ്ത്യാനികളും സന്തോഷത്തോടെ ഒന്നിച്ചു ജീവിച്ചിരുന്ന കേരളത്തില്‍ വര്‍ഗ്ഗീയ വിത്തുകള്‍ പാകി സ്വാമിമാരും സ്വാമിനിമാരും ഘര്‍വാപ്പസികള്‍ സംഘടിപ്പിച്ചു കേരളജനതയെ കാര്‍ന്നു തിന്നുന്നു.

മതത്തിന്റെ പേരില്‍ കേരളജനതയില്‍ നിന്നു ഊറ്റിയെടുക്കുന്ന പണവും സ്വര്‍ണ്ണവും ദേവാലയങ്ങളില്‍ കൂമ്പാരമായി വെച്ചിട്ടു കുറെശ്ശെയായി അടിച്ചു മാറ്റപ്പെടുന്നു. ഇതില്‍ ആരൊക്കെ ഒത്താശ്ശ ചെയ്യുന്നുവെന്നും കേരള ജനത മനസ്സിലാക്കണം. ഒറ്റ ക്ഷേത്രത്തിലെ സ്വര്‍ണ്ണം മാത്രം റിസര്‍വ്വ് ബാങ്കില്‍ പണയത്തിന് വെച്ചാല്‍ അതുകൊണ്ടു കേരളത്തെ മൂന്ന് ദുബൈ നഗരമാക്കിപ്പണിയാം. കാട്ടിലെ തടി തേവരുടെ ആന.

എ.ടി.എം തട്ടിപ്പുകാര്‍, സൈബര്‍ തട്ടിപ്പുകാര്‍ ചേര്‍ന്ന് കേരള ജനത്തെ നിരന്തരം ചതിക്കുഴിയിലാക്കുന്നത് സ്ഥിരം വാര്‍ത്തയാണ് എത്രയും പെട്ടെന്നു വഞ്ചിക്കപ്പെട്ടാല്‍ അവസരം ചോദിച്ചു വാങ്ങുന്ന മലയാളികളെക്കൊണ്ട് കേരളം വീര്‍പ്പുമുട്ടുന്നു.
ലഹരിമാഫിയകള്‍: മദ്യമാഫിയകള്‍, ലഹരി മാഫിയകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വന്നു തമ്പടിച്ചു സ്ക്കൂളുകളും കോളേജുകളും ലക്ഷ്യമിട്ടു പറന്നുനടക്കുന്നു മൂല്യച്ചുതിയില്‍പ്പെട്ടു സമൂഹത്തിനു കളങ്കമാകുന്ന വിധം കുറ്റകൃത്യങ്ങള്‍ പെരുകുന്നതും കേരളത്തില്‍ മാത്രം.

മാധ്യമപ്രവര്‍ത്തകര്‍: അഭ്യസ്ഥവിദ്യരായ പല ചെറുപ്പക്കാരും പുതിയ മേഖലയിലേക്കു കടക്കുന്നു. നിഷ്പ്രയാസം രാവിലെ തോളില്‍ ക്യാമറകളും ഏന്തി വ്യാജവാര്‍ത്തകളും സത്യവിരുദ്ധമായ വാര്‍ത്തകളും പടച്ചിറിക്കുന്നു. കൂട്ടത്തിന് കുറെ സദാചാര പോലീസ് ചമഞ്ഞു ചെറുപ്പക്കാര്‍ കേരളത്തെ സാമൂഹ്യമനസ്സില്‍ ഭീതിയുളവാക്കി മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. ഇക്കൂട്ടര്‍ക്കു ധൈര്യമുണ്ടോ അഞ്ചു അതിര്‍ത്തി കടന്നു തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആഴ്ചകളോളം വാര്‍ത്തകൊടുക്കാതെ സംസ്ഥാന ജനങ്ങളെ മുഴുവനും വിഡ്ഢികളാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ജീവനില്‍ ഭയമുള്ളവര്‍ ചെയ്യില്ല. കേരളത്തില്‍ എന്തു തോന്ന്യാസവും കാണിച്ചു ശരിയായ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ആകമാനം കളങ്കം സൃഷ്ടിക്കുന്നു.

ഹര്‍ത്താല്‍ മാഫിയ: കേരളത്തെ ഏറ്റവും കൂടുതല്‍ നിശ്ചലരാക്കുന്നവര്‍ ഹര്‍ത്താല്‍ മാഫിയകളെയാണ് സ്ഥിരം ജാഥ തൊഴിലാളികളുമായി കൂലി കൊടുത്ത് ഏതു പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയും സമരവും ഹര്‍ത്താലും നടത്തുന്നവരെ കേരളജനത ഇനി നേരിട്ടു കൈകാര്യം ചെയ്യണം അതിനു സെന്‍സ് വേണം സെന്‍സിറ്റിവിറ്റി വേണം. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കള്‍ വേണം.

മറിച്ചാണെങ്കില്‍ വിദ്യാഭ്യാസമാഫിയകളും, ആശുപത്രി മാഫിയകളും മറ്റെല്ലാ വ്യവസായ മാഫിയകളും ഒന്നിച്ചു ചേര്‍ന്നു ഏറ്റവും നല്ല കണ്‍സമ്യൂമര്‍ ഫ്രണ്ട്‌ലി സ്‌റ്റേറ്റ് ആയ കേരളത്തെ ശുദ്ധ മലയാളത്തില്‍ എന്തിനോടും അമിതാവേശമുള്ള ആര്‍ത്തിപണ്ടാരങ്ങളായ മലയാളികളെ ദിനംപ്രതി കാര്‍ന്നു തിന്നു കൊണ്ടേയിരിക്കും.
കേരളമെന്നു കേട്ടാല്‍ പുച്ഛം തോന്നാതെ പുളകം കൊള്ളാന്‍ ജനത ഒരുങ്ങണം.

ജയ് ഹിന്ദ്
ചാരുംമൂട് ജോസ്