കേരളത്തിന് പുതിയ ട്രെയിനുകളില്ലെന്ന് റെയില്‍വേ

09:56 am 22/12/2016
download

പാലക്കാട്: ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിന് പുതിയ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിക്കേണ്ടതില്ളെന്ന് റെയില്‍വേ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ റെയില്‍പാതകളിലും പരമാവധി ശേഷിയേക്കാള്‍ കൂടുതലാണ് നിലവില്‍ സര്‍വിസെന്നും ഇതിനാല്‍ പുതിയ സര്‍വിസ് പ്രായോഗികമല്ളെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്റി എം.ബി. രാജേഷ് എം.പിയെ അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് റെയില്‍വേ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായി 59 ഇനം ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എം.പി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പുതിയ ട്രെയിനുകള്‍ അനുവദിക്കാനാവില്ളെന്ന നിലപാട് വ്യക്തമാക്കിയതെന്ന് എം.ബി. രാജേഷ് അറിയിച്ചു.
അതേസമയം, പൊള്ളാച്ചി പാത നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മംഗളൂരുവില്‍നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചതായി രാജേഷ് പറഞ്ഞു. പാലക്കാട് ജങ്ഷന്‍-എറണാകുളം മെമു വണ്ടി പാലക്കാട് ടൗണ്‍ വരെ നീട്ടുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്‍െറ പരിഗണനക്ക് വിട്ടിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ ആര്‍.പി.എഫ് ഒൗട്ട് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍, ഒറ്റപ്പാലം, അങ്ങാടിപ്പുറം, കൊയിലാണ്ടി, മാഹി എന്നിവിടങ്ങളില്‍ ഒൗട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജങ്ഷന്‍ സ്റ്റേഷനില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിവിധോദ്ദേശ്യ സമുച്ചയം പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ ആരംഭിക്കും. ഇതിനായി 2000 ചതുരശ്ര അടി സ്ഥലം കണ്ടത്തെിയിട്ടുണ്ട്. ഹേമാംബിക നഗറില്‍ ആരംഭിച്ച റെയില്‍വേ പരിശീലന കേന്ദ്രത്തിന്‍െറ രണ്ടാംഘട്ട നിര്‍മാണം 4.87 കോടി രൂപ ചെലവില്‍ 2017 മേയില്‍ പൂര്‍ത്തിയാകും.
ഷൊര്‍ണൂര്‍ സ്റ്റേഷനിലെ പിന്‍ഭാഗത്തെ പ്രവേശന കവാടത്തിലും ബുക്കിങ് ഓഫിസും ടിക്കറ്റ് കൗണ്ടറുകളും ആരംഭിക്കണമെന്ന നിര്‍ദേശവും പരിഗണിക്കും. ഷൊര്‍ണൂര്‍ സ്റ്റേഷനിലെ പ്ളാറ്റ്ഫോമുകളില്‍ മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.