കേരളത്തില്‍ ഇന്ന് തിയറ്റര്‍ പണിമുടക്ക്

09:13am 07/04/2016
download (5)
തിരുവനന്തപുരം: കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ ഇന്ന് തിയറ്റര്‍ പണിമുടക്ക്. തിയറ്റര്‍ സെസ് അഞ്ചില്‍ നിന്ന് വീണ്ടും മൂന്ന് രൂപയാക്കാനും ടിക്കറ്റ് വില്‍പന ‘ഐനെറ്റ് വിഷന്‍’ എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിവാദ ഉത്തരവ് പിന്‍വലിച്ചില്‌ളെങ്കില്‍ മേയ് രണ്ടുമുതല്‍ അനിശ്ചിതകാല സമരത്തിനാണ് ഫെഡറേഷന്‍ തീരുമാനം.

2015 ഡിസംബറില്‍ മന്ത്രിസഭ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് അഞ്ചു രൂപയില്‍ നിന്ന് സെസ് വീണ്ടും മൂന്നു രൂപയാക്കിയത്. ഓരോ ടിക്കറ്റിനും 50 വീതം ഈടാക്കി 12 കോടി രൂപ തിയറ്ററുകളില്‍ നിന്ന് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐനെറ്റ് വിഷന്‍ കമ്പനിക്ക് ടിക്കറ്റ് വില്‍പന ചുമതല നല്‍കിയതെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.