കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് ആന്‍റണി

06:19 PM 07/05/2016
download (1)
തൃശൂര്‍: കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് എ.കെ ആന്‍റണി. എന്നാല്‍ മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്നും അദ്ദേഹം തൃശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് വരുന്ന ചരിത്രപരമായ മണ്ടത്തരത്തിന്​ താനില്ലെന്നും തന്‍െറ കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഇടതു മുന്നണി നയം വ്യക്തമാക്കണം. ഇടതുപക്ഷത്തിന്‍െറ പ്രകടന പത്രികയില്‍ ബാറുകളെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ളെന്നും ഓരോ നേതാക്കന്‍മാരുടെയും പ്രസ്താവനക്ക് പകരം അധികാരത്തില്‍ വന്നാലുള്ള മദ്യനയത്തെക്കുറിച്ച് ഇടതുപക്ഷ മുന്നണിയുടെ കൂട്ടായ നയം വ്യക്മാക്കണം. ഒരോ വര്‍ഷവും 10 ശതമാനം ബിവറേജസ് ഒൗട്ട്ലെറ്റ് പൂട്ടുമെന്നുള്ള തങ്ങളുടെ നിലപാടിനെക്കുറിച്ച് അഭിപ്രായമെന്താണെന്നും ആന്‍റണി ചോദിച്ചു.