01:14pm 23/06/2016
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ എൻ.ഡി.എ ശക്തിപ്പെടുത്തണമെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ മുന്നണിയിലേക്ക് അടുപ്പിക്കണം. ഇതിന് കർമ പദ്ധതി തയാറാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടിയത് അഭിമാനകരമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാവിലെ ഹൈസിന്ത് ഹോട്ടലില്‍ ചേർന്ന എന്‍.ഡി.എ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണിക്ക് ശിവഗിരി സന്ദര്‍ശിക്കും. സ്വാമിമാരുമായി ചര്‍ച്ച നടത്തി ഉച്ചഭക്ഷണ ശേഷം മടങ്ങും. വൈകീട്ട് 3.30ന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ 63ാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യും.