കേരളത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും -ഉമ്മൻചാണ്ടി

04:04 PM 15/05/2016
OOMMEN-CHANDY1
കോട്ടയം: കേരളത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലവിലുള്ളതിനേക്കാൾ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നതിൽ സംശയമില്ല. സി.പി.എമ്മിൻെറ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വിഭാഗീയതക്കും എതിരായിരിക്കും ഇത്തവണത്തെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നാദാപുരത്ത് ബോംബ് ശേഖരം പിടികൂടിയ സംഭവം ചൂണ്ടിക്കാണിച്ചപ്പോൾ പത്തുദിവസം മുൻപാണ് അവിടെ സി.പി.എം പ്രവർത്തകൻ നിർമാണത്തിനിടെ ബോംബ് പൊട്ടിമരിച്ചതെന്ന് മുഖ്യമന്ത്രി ഒാർമിപ്പിച്ചു. ഇത്തരത്തിലുള്ള അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. അക്രമങ്ങൾക്ക് ഒരു പാർട്ടി തന്നെ നേതൃത്വം നൽകുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.