കേരളപ്പിറവി ആഘോഷം ­ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍

08:53 am 9/10/2016
Newsimg1_77941525
ഒന്റാരിയോ (കാനഡ): ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍റെ അഞ്ചാമതു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനം 2016 നവംബര്‍ അഞ്ചാം തീയതി ശനിയാഴ്­ച, വൈകുന്നേരം 5 മണിക്ക് ബര്‍ലിംഗ്­ടന്‍ കോര്‍പ്പസ് ക്രിസ്റ്റി സെക്കന്‍ഡറി സ്ക്കൂളില്‍ വച്ച് കൊണ്ടാടുകയാണ്­.

ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളില്‍ ആരാധ്യനായ ബര്‍ലിംഗ്­ടന്‍ നഗരപിതാവ്­ റിക്ക് ഗോള്‍­ഡ്‌­റിം­ഗ്, പ്രശസ്ത മലയാള ചലച്ചിത്രതാരം മാതു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങള്‍, സ്കിറ്റുകള്‍, പാട്ടുകള്‍, ചെണ്ടമേളം എന്നിവ കോര്‍ത്തിണക്കിയുള്ള മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ തയ്യാറായി വരുന്നുണ്ട്.

ശനിയാഴ്ചകളില്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന മലയാളം സ്­കൂള്‍ അസോസിയേഷന്‍റെ നേട്ടങ്ങളിലെ ഒരു നാഴികക്കല്ലാണ്­. മലയാളഭാഷാ പഠനത്തില്‍ മികച്ച പ്രകടനം കാഴ്­ച വച്ച കുട്ടികള്‍ക്കുള്ള പുരസ്­കാരങ്ങള്‍ പ്രസ്തുത ആഘോഷവേദിയില്‍ വച്ച് നല്‍കുന്നതാണ്­. അസോസിയേഷന്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്‍റുകളും നടത്തുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ ബാഡ്­മിന്‍റന്‍ ക്ലബ്ബും, ശാസ്ത്രീയസംഗീത ക്ലാസ്സുകളും ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ വിജയകരമായ സം­രംഭങ്ങളാണ്­. അഞ്ച് വര്‍ഷം മുമ്പ് രൂപം കൊടുത്ത അസോസിയേഷന്‍ ആകര്‍ഷകമായ ഒട്ടേറെ പ്രവര്‍ത്തനപരിപാടികളുമായി, ഹാല്‍ട്ടണ്‍ റീജ്യണിലെ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്­മയായി ഇന്ന് മാറിയിരിക്കുകയാണ്­.

റീമാക്‌­സ് റിയാല്‍റ്റിയിലെ മനോജ് കരാത്തയാണ്­ പരിപാടികളുടെ പ്രധാന പ്രായോജകന്‍.

ആഘോഷപരിപാടികളിലേയ്­ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേ­യ്­ക്കും എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

ടിക്കറ്റിനും സ്‌­പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക: ബിന്‍സ് മണ്ഡപം ­(പ്രസിഡന്റ്) ­289 208 7614, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711, സജീവ് കോടോത്ത് ­(ട്രഷറര്‍) 905 730­ 2778.