കേരളാ അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി

09:llam 24/9/2016

Newsimg1_2091175
ഷിക്കാഗോ: ഷിക്കാഗോയുടെ വെസ്‌റ്റേണ്‍ സബര്‍ബിലെ കേരളീയ നിവാസികള്ക്കായി കേരളാ അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും അടപ്രഥമനോടു കൂടിയ ഓണസദ്യകൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്ടും പങ്കെടുത്തവര്‍ക്ക് സംതൃപ്തിയേകി. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം പരമ്പരാഗത ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും ഘോഷയാത്രയായി സ്റ്റിജിലേക്കാനയിച്ചു. തുടര്‍ന്ന് ആമുഖ കലാപ്രകടനമായി നടത്തിയ ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ടമേളം നിറഞ്ഞ സദസ്സില്‍ സ്വയമേവ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാനാകും വിധം ഗംഭീരമായിരുന്നു. വിശിഷ്ടാതിഥികളായി ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍, ഷിക്കാഗോ, കോണ്‍സുലേറ്റ് ഓഫീസില്‍ നിന്നും കോണ്‍സല്‍ ശ്രീമതി രാജേശ്വരി ചന്ദ്രശേഖരന്‍, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവര് പങ്കെടുത്തു. സെക്രട്ടറി സുഭാഷ് ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യാതിഥികള്‍ നിലവിളക്കു കൊളുത്തി പരിപാടികള്‍ ആരംഭിച്ചു.

വിശിഷ്ടാതിഥി റവ. ഡോ. ആഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തിരുവോണ ചിന്തകള്‍ പങ്കുവച്ച് സംസാരിച്ചത് ഏവര്‍ക്കും ഹൃദ്യമായി അനുഭവപ്പെട്ടു. കോണ്‍സല്‍ രാജേശ്വരി ചന്ദ്രശേഖരന്‍ ഷിക്കാഗോയിലെ മലയാളി അസോസിയേഷനുകളില്‍ കേരള എന്ന തുടക്കപ്പേരില്‍ പ്രവര്‍ത്തിക്കുന്ന ഷിക്കാഗോയിലെ ഏക അസോസിയേഷനായ കേരളാ അസോസിയേഷനെ കേരളീയം എന്നു വിളിച്ച് അഭിനന്ദിച്ചു. യൂത്ത് കോ­ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് നങ്ങച്ചിവീട്ടിലിന്റെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികളില് കഴിവതും തദ്ദേശീയ കലാകാരന്മാരേയും കലാകാരികളേയും ഉള്‌പ്പെടുത്തിയിരുന്നു. ഓണാഘോഷങ്ങളിലെ മുഖ്യകാലാരൂപമായ തിരുവാതിര ടീം അംഗങ്ങളായ സില്‍വി, നാന്‍സി, അനുഗ്രഹ, ആഷ്‌ലി, ജിന്‍സി, ജിബി, ഷെറിന്, ആന്‍മേരി; സോളോ സോങ്ങ് പാടിയ അനിഷ എന്നിവരെ കോണ്‍സല്‍ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ തിരുവാതിര കോണ്‍സലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ ഉള്‌പ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് ഏലമ്മ ചെറിയാന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം അംഗങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന് ഡാന്‍സും, ജെയിഡനും ക്രിസ്റ്റിയും കൂടി അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. മാവേലിയായി വേഷമിട്ടത് വൈശാഖ് ചെറിയാന്‍ ആയിരുന്നു.
ഓണാഘോഷ പരിപാടികള്ക്ക് അവതാരകരായി നിഷാ മാത്യു എറിക്കും ഫിലിപ്പ് നങ്ങച്ചിവീട്ടിലും പ്രവര്‍ത്തിച്ചു. രജിസ്റ്റര്‍ ടു വോട്ട് എന്ന കൗണ്ടി ഓര്‍ഗനൈസ്ഡ് പരിപാടി വിനു സഖറിയായുടെ നേതൃത്വത്തില് നടത്തി. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കിയത് ഡോ. പോള്‍ ചെറിയാന്‍, സന്തോഷ് അഗസ്റ്റിന്, പി. സി. മാത്യൂസ്, തമ്പിച്ചന് ചെമ്മാച്ചേല്, ഷഫീക് അബൂബക്കര്, ഫിലിപ്പ് അലക്‌സാണ്ടര്, ടോമി, തങ്കച്ചന്‍, ജെയിംസ്, ഓമന എളപ്പുങ്കല്‍, മോനായി മാക്കില്‍, തോമസുകുട്ടി നെല്ലാമറ്റം, കോശി വൈദ്യന്‍, ജിമ്മി ചക്കുങ്കല്‍, സാജന്‍ ഫിലിപ്പ്, മാഗി അഗസ്റ്റിന്‍ തുടങ്ങിയവരാണ്.