കേരളാ അസോസിയേഷന് വനിതാ സാരഥി

01:40PM 3/6/2016

ജോയിച്ചന്‍ പുതുക്കുളം
keralassociation_pic1
ഷിക്കാഗോ: നാല്‍പ്പതു വര്‍ഷക്കാലമായി ഷിക്കാഗോയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 2016 -17 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ മേയ് 22-ന് വുഡ് റിഡ്ജ് ഫ്രണ്ട്‌സ് ക്ലബില്‍ പ്രസിഡന്റ് സിബി പാത്തിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഏലമ്മ ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായി പി.സി. മാത്യു, ഫിലിപ്പ് അലക്‌സാണ്ടര്‍, സെക്രട്ടറിയായി സുബാഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ഷഫീക് അബൂബേക്കര്‍, ട്രഷററായി സന്തോഷ് അഗസ്റ്റിന്‍, ജോയിന്റ് ട്രഷററായി സാജന്‍ ഫിലിപ്പ്, ബോര്‍ഡ് ചെയര്‍മാനായി തമ്പി ചെമ്മാച്ചേല്‍, ബോര്‍ഡ് ഡയറക്ടര്‍മാരായി ജോസ് ചെന്നിക്കര, ജോണ്‍ കോന്നാത്ത്, ജേക്കബ് എളപ്പുങ്കല്‍, ടോമി എളപ്പുങ്കല്‍, കോശി വൈദ്യന്‍, വിമന്‍സ് ചെയറായി മീര സ്‌കറിയ, കോ- ചെയറായി ഓമന എളപ്പുങ്കല്‍, യൂത്ത് കണ്‍വീനറായി ഫിലിപ്പ് നങ്ങച്ചിവീട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തു.

വരണാധികാരികളായി ഫിലിപ്പ് അലക്‌സാണ്ടര്‍, ജേക്കബ് എളപ്പുങ്കല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. യോഗത്തിന് ഡോ. ചെറിയന്‍, ജോസ് പനങ്ങാടന്‍, ജിമ്മി ചക്കുങ്കല്‍, മോനായി മാക്കില്‍, ജെയിംസ് എളപ്പുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈവര്‍ഷത്തെ പിക്‌നിക്കും പ്രവര്‍ത്തനോദ്ഘ്ടാനവും സംയുക്തമായി ജൂണില്‍ നടത്തുന്നതിന് തീരുമാനിച്ചു. പിക്‌നിക്ക് കോര്‍ഡിനേറ്ററായി ഫിലിപ്പ് നങ്ങച്ചിവീട്ടിലിനെ ചുമതലപ്പെടുത്തി. ഫിലോയി ഫിലിപ്പ് അറിയിച്ചതാണിത്.