കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്

09:19 am 24/10/2016

സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_19698521
ന്യൂജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന് നടക്കും. സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി ഹാളില്‍ (510 എലിസബത്ത് അവന്യൂ , സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873) വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക.

എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍, പരിസ്ഥി അവാര്‍ഡ് 2016, ഹൈസ്കൂള്‍ സീനിയേഴ്‌സ് എച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി വിവിധ പ്രധാനപ്പെട്ട അവാര്‍ഡുകളും കുടുംബനിശയില്‍ വച്ച് വിതരണം ചെയ്യുന്നതാണ്. മുഖ്യ പ്രഭാഷണം, വിവിധ വിനോദ പരിപാടികള്‍ എന്നിവയ്‌ക്കൊപ്പം രാത്രി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ എഞ്ചിനിയര്‍മാരും കുടുംബ സമേതം വന്നെത്തി ഈ പരിപാടി വിജയകരമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: അജിത് ചിറയില്‍ (പ്രസിഡന്റ്) (609) 5324007, മനോജ് ജോണ്‍ (സെക്രട്ടറി) (917) 8419043.