കേരളാ കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

09:51am
11/2/2016
culturalform_pic1
ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ച്ചറള്‍ ഫോറം ന്യൂജേഴ്‌സിയുടെ നവംബര്‍ 29-ന് കൂടിയ ജനറല്‍ബോഡിയില്‍ 2016- 17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി ഏഴാം തീയതി റ്റീനെക്ക് ആര്യഭവന്‍ റെസ്റ്റോറന്റില്‍ കൂടിയ കമ്മിറ്റി മീറ്റിംഗില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ദാസ് കണ്ണംകുഴിയില്‍ (പ്രസിഡന്റ്), എല്‍ദോ പോള്‍ (വൈസ് പ്രസിഡന്റ്), ദേവസി പാലാട്ടി (സെക്രട്ടറി), ആന്റണി കുര്യന്‍ (ജോ. സെക്രട്ടറി), ടി.എസ്. ചാക്കോ (ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍.

മുന്‍ പ്രസിഡന്റ് ജോയി ചാക്കപ്പന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം എല്ലാ കമ്മിറ്റിയംഗങ്ങളും കാണിച്ച സഹകരണത്തിനും കൂട്ടായ്മയ്ക്കും അദ്ദേഹം നന്ദിപ്രകടിപ്പിച്ചു.

തുടര്‍ന്ന് പുതിയ പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ അധ്യക്ഷനായി നടത്തിയ മാറ്റിംഗില്‍ ഫോറത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് 2016-ന്റെ ആദ്യ പകുതിയിലേക്കുള്ള പരിപാടികളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. പ്രധാനപ്പെട്ട പരിപാടികള്‍ ഈസ്റ്റര്‍- വിഷു ഫാമിലി നൈറ്റ്, ആരോഗ്യബോധവത്കരണ സെമിനാര്‍, രക്തദാനം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്.