ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.

08:25 pm 18/12/2016
images (1)
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത വിജയിയായി. ഷൂട്ടൗട്ടിലൂടെ നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി.

ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെേന്റയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തെക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് പിന്നീട് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോര്‍ 4-4 എന്ന നിലയിലും തുല്യമായി.