കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ “മഴ­വി­ല്ലിന് എത്ര നിറം’ പുസ്തകം പ്രകാ­ശനം ചെയ്തു.

10:55am 9/5/2016

– എ.­സി. ജോര്‍ജ്
Newsimg1_5874207
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം അതിന്റെ 2016ലെ ആദ്യ സാഹിത്യ സമാ­ഹാ­ര­മായ “മഴ­വി­ല്ലിന് എത്ര നിറം’ എന്ന പുസ്തകം പ്രകാ­ശനം ചെയ്തു. മെയ് 1-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ വെച്ച് കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കു­ന്നിന്റെ അധ്യ­ക്ഷ­ത­യി­ലാണ് യോഗം ചേര്‍ന്ന­ത്. മെയ് ദിന­ത്തിന്റെ പ്രത്യേ­ക­ത­യായ അന്താ­രാഷ്ട്ര തൊഴി­ലാ­ളി­കള്‍ക്ക് പ്രണാ­മവും അഭി­വാ­ദ­നവും നേരുകയും, ഈയിടെ അന്ത­രിച്ച പ്രസിദ്ധ കാര്‍ട്ടൂ­ണിസ്റ്റ് ടോംസിന് ആദരാഞ്ജലി­കള്‍ അര്‍പ്പി­ക്കു­കയും ചെയ്തു. അക്ഷ­ര­ങ്ങ­ളുടെ മഹ­ത്വ­ത്തിന് അടി­വ­ര­യി­ട്ടു­കൊണ്ട് കേരളാ റൈറ്റേഴ്‌സ് ഫോറം അതിന്റെ പ്രയാണം തുട­രു­ക­യാ­ണെന്ന് മാത്യു നെല്ലി­ക്കുന്ന് അധ്യ­ക്ഷ ­പ്ര­സം­ഗ­ത്തില്‍ പറ­ഞ്ഞു.

ജോണ്‍ മാത്യു സ്വാഗത പ്രസംഗം നട­ത്തി. കേരളാ റൈറ്റേഴ്‌സ് ഫോറം സെക്ര­ട്ടറി ദേവ­രാജ് കാരാ­വ­ള്ളില്‍ അതി­ഥി­കളെ സദ­സ്സിനു പരി­ച­യ­പ്പെ­ടുത്തി സംസാ­രി­ച്ചു. തുടര്‍ന്ന് കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ 2016ലെ ആദ്യത്തെ ­സൃഷ്ടി, സാഹി­ത്യ വിഭ­വ­ങ്ങ­ള­ട­ങ്ങിയ “മഴ­വി­ല്ലിന് എത്ര നിറം’ എന്ന ശീര്‍ഷ­ക­ത്തി­ലുള്ള പുസ്തകം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കുന്ന് ഫോര്‍ട്ട് ബെന്റ് സ്കൂള്‍ ബോര്‍ഡ് അംഗ­മായ കെ.­പി. ജോര്‍ജിന് നല്‍കി­് പ്രകാ­ശനം നട­ത്തി. ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ എഴു­ത്തു­കാ­രുടെ കഥ, കവി­ത, ലേഖ­നം, നിരൂ­പ­ണം, ആസ്വാ­ദനം തുട­ങ്ങിയ ശാഖ­യിലെ 33 രച­ന­കള്‍ അട­ങ്ങി­യ­താണ് ഈ പുസ്ത­കം.

ഡോക്ടര്‍ വേണു­ഗോ­പാ­ല­മേ­നോന്‍ അദ്ദേ­ഹ­ത്തിന്റെ ആത്മകഥ “മൈ മദര്‍ കാള്‍ഡ് മി ഉണ്ണി’
എന്ന ഗ്രന്ഥ­ത്തേയും ജോണ്‍ മാത്യു തന്റെ കൃതി­യായ “വൈരു­ദ്ധ്യാ­ത്മക വിപ്ലവം’ എന്ന പുസ്ത­ക­ത്തേയും പറ്റി സംസാ­രി­ച്ചു.

എ.­സി. ജോര്‍ജ്, ജോസഫ് പൊന്നോ­ലി, തോമസ് ഈശൊ, ജോര്‍ജ് പാംസ്, അനില്‍കു­മാര്‍ ആറ­ന്മു­ള, ബി. ജോണ്‍ കുന്തറ, ബാബു കുര­വ­ക്കല്‍, വല്‍സന്‍ മഠ­ത്തി­പ­റ­മ്പില്‍, അറ്റോര്‍ണി മാത്യു വൈര­മണ്‍, മോട്ടി മാത്യു തുട­ങ്ങി­യ­വര്‍ റൈറ്റേഴ്‌സ് ഫോറ­ത്തില്‍ പരാ­മര്‍ശി­ക്ക­പ്പെട്ട പുതിയ പുസ്ത­ക­ങ്ങളെ ആധാ­ര­മാക്കി ആശംസാ പ്രസം­ഗ­ങ്ങള്‍ നട­ത്തി. ഈശൊ ജേക്കബ് നന്ദി രേഖ­പ്പെ­ടുത്തി സംസാ­രി­ച്ചു. ഹ്യൂസ്റ്റ­നിലെ സാഹി­ത്യ സാംസ്ക്കാ­രിക രംഗത്തെ പ്രമു­ഖരും വിവിധ പ്രസ്ഥാ­ന­ങ്ങളെ പ്രതി­നി­ധാനം ചെയ്യു­ന്ന­വ­രു­മായ ജോസഫ് മണ്ട­പം, എഡ്വിന്‍ തോമ­സ്, അല­ക്‌സാ­ണ്ടര്‍ തോമ­സ്, ബോബി മാത്യു, ഗ്രേസി നെല്ലി­ക്കു­ന്ന്, മേരി കുര­വ­ക്കല്‍, ചാക്കൊ തോമ­സ്, ഇന്ദ്ര­ജിത് നായര്‍, പി.­റ്റി. ജോസഫ് തുട­ങ്ങി­യ­വരും യോഗ­ത്തില്‍ ആദ്യാ­വ­സാനം പങ്കെ­ടു­ത്തു.

Picture2