കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബറിലെ സമ്മേളനം നടന്നു

11:20 AM 22/12/2016
– മാത്യു വൈരമണ്‍
Newsimg1_32301852
ഹൂസ്റ്റണ്‍: കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബറിലെ സമ്മേളനം 18-നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്റോറന്റില്‍ ചേര്‍ന്നു. സാഹിത്യ സമ്മേളനത്തിന് ബാബു കുരവയ്ക്കല്‍ മോഡറേറ്ററായിരുന്നു. ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച “മാര്യേജ് & മൊറാലിറ്റി’ എന്ന ഗ്രന്ഥം ഡോ. അഡ്വ. മാത്യു വൈരമണ്‍ ഫോമയുടെ പ്രഥമ പ്രസിഡന്റായ ശശിധരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാത്യു വൈരമണ്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ബാബു കുരവയ്ക്കല്‍, ശശിധരന്‍ നായര്‍, സുകുമാരന്‍ നായര്‍ എന്നിവര്‍ പുസ്തകത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു.

ടി.എന്‍. സാമുവേല്‍ എഴുതിയ “സന്ദേഹം’ എന്ന കവിത അദ്ദേഹം വായിച്ചു. നൈനാന്‍ മാത്തുള “ചരിത്രം ഉറങ്ങുന്ന എന്റെ ഗ്രാമം’ എന്ന ലേഖനം അവതരിപ്പിച്ചു. ഈശോ ജേക്കബ് സാമ്പത്തിക പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന ലേഖനം വായിച്ചു. അവതിപ്പിക്കപ്പെട്ട സാഹിത്യസൃഷ്ടികളെക്കുറിച്ചുള്ള നിരൂപണങ്ങളും ഉണ്ടായി.

മാഗിന്റെ 2017-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ചെറുകര യോഗത്തില്‍ സംബന്ധിച്ചു. ഡോ. സണ്ണി എഴുമറ്റൂര്‍, ദേവരാജ് കുറുപ്പ്, മാത്യു മത്തായി. ജോസഫ് തച്ചാറ, വല്‍സണ്‍ മഠത്തിപ്പറമ്പില്‍, ടോം വിരിപ്പന്‍, ജോസഫ് മണ്ഡപം, ജോണ്‍ ചാക്കോ, റോയി തോമസ്, മേരി കുരവയ്ക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. മാത്യു നെല്ലിക്കുന്ന് എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു.