10;08 pm 21/9/2016
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബെല്‍വുഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5000 St Charles Rd, Bellwood, IL 60104) വച്ചു നടത്തുന്നതാണ്.
ഈവര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വാലന്റീന്‍ മ്യൂസിക് കോണ്ടെസ്റ്റിലൂടെ പ്രശസ്തി നേടിയ യുവഗായകന്‍ സച്ചിന്‍ സബി യുട്യൂബിലൂടെ യുവതീയുവാക്കളുടെ ഹരമായി മാറിയ “കണ്‍മണി അന്‍പോട് ലൈവ്’ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സച്ചിന്‍ ഉറുമ്പില്‍ (ഓണാഘോഷ ചെയര്‍മാന്‍), ലിന്‍ഡ മരിയ (കള്‍ച്ചറല്‍ പ്രോഗ്രാം), ജോണ്‍സി ജോസഫ് (സ്റ്റേജ്), അമിത് ചാണ്ടി (ട്രഷറര്‍), ദിവ്യ രാമചന്ദ്രന്‍, ശ്വേതാ സാജന്‍ (റിസപ്ഷന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളി സമൂഹത്തേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.