കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി

07:56 pm 6/10/2016

Newsimg1_34695365
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് പള്ളി വികാരി ആന്റണി ബെനഡിക്ട്, സീറോ മലബാര്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫ്, ഫാ. പോള്‍, ഫാ. അനീഷ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് ഓണാഘോഷപരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫോമ ദേശീയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, യുവജനവിഭാഗം ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍, ലിന്‍ഡ മരിയ, ജോണ്‍ സി. ജോസഫ്, അമിത് ചാണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഷിനോ രാജപ്പന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്നു ചിന്നു തോട്ടത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരയും, ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നു നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ദിവ്യ രാമചന്ദ്രന്‍ പരിപാടികളുടെ അവതാരകയായിരുന്നു.

അജിന്‍ അമ്പനാട്ട്, ജിബിറ്റ് കിഴക്കേക്കുറ്റ്, ഷാരു ഇലങ്കയില്‍, അഷിഷ് അമ്പനാട്ട്, ആകാശ് വെള്ളപ്പിള്ളില്‍, ജോണ്‍ കടയില്‍, തോമസ് കുട്ടി ബാബു, സിജോ ജയിംസ് എന്നിവര്‍ ചേര്‍ന്നു ഒരുക്കിയ നൃത്തപരിപാടി സദസിനെ ആവേശഭരിതമാക്കി.

ഇലയിട്ട് വിളമ്പിയ ഓണസദ്യ ഷിക്കാഗോയിലെ മലയാളികള്‍ക്കു വേറിട്ട അനുഭവമായി. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി വാലന്റൈന്‍ മ്യൂസിക് കോണ്ടസ്റ്റിലൂടെ പ്രശസ്തി നേടിയ യുവ ഗായകന്‍ സച്ചിന്‍ സിബി യുട്യൂബിലുടെ മൂന്നു ലക്ഷം പേര്‍ ശ്രവിച്ച “കണ്‍മണി അന്‍പോട്’ എന്ന ഗാനം സദസ് വളരെ ആസ്വദിച്ചു.

ഷിക്കാഗോയിലെ മലയാളികള്‍ക്കുവേണ്ടി മുഴുവന്‍ സമയവും റേഡിയോ ആപിലൂടെ നിങ്ങളുടെ മൊബൈലില്‍ പഴയതും പുതിയതുമായ മലയാളം പാട്ടുകളും, സംഭാഷണങ്ങളും അടങ്ങിയ റേഡിയോ ടാങ്ങോ (Radio Tango) അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനോദ്ഘാടനം നടക്കുകയുണ്ടായി. പരിപാടിയുടെ വിജയത്തിനായി നടത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളെ കണ്ടെത്തുകയും, രണ്ട് വിജയികള്‍ക്ക് ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ “മോളിവുഡ് ജോളിവുഡി’ന്റെ ടിക്കറ്റ് നല്‍കുകയും, മറ്റു രണ്ടുവിജയികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ ടിക്കറ്റ് ജോസ് മണക്കാട്ട് നല്കുകയും ചെയ്തു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിന്‍ ഉറുമ്പില്‍, ദിവ്യ രാമചന്ദ്രന്‍, ജോണ്‍ സി. ജോസഫ്, ലിന്‍ഡ മരിയ, ശ്വേതാ സാജന്‍, അമിത് ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.