കേരള അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18-ന്

08:55 am 16/9/2016
Newsimg1_69884969
ഷിക്കാഗോ: വെസ്റ്റേണ്‍ സബര്‍ബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നാല്‍പ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 18-നു ഉച്ചകഴിഞ്ഞ് 2.30-നു ഡൗണേഴ്‌സ് ഗ്രോവില്‍ Avery Cooney School (1400 Maple Ave Downers Groove)-വിവിധ കലാപരിപാടികളോടെ അരങ്ങേറും. കൃത്യം 2.30-നു ഓണസദ്യയോടെ നടത്തുന്ന ഓണാഘോഷത്തില്‍ ചെണ്ടമേളം, തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, പൊതുസമ്മേളനം, സുനില്‍ പിള്ളയുടെ ഗാനമേള, നൃത്തം, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവയുണ്ടായിരിക്കും.

വിവിധ സാംസ്കാരിക-രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. സുബാഷ് ജോര്‍ജ് അറിയിച്ചതാണിത്.