കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഓണാഘോഷം ഗൃഹാതുരത്വമുണര്‍ത്തി –

08:04 am 28/9/2016

അനശ്വരം മാമ്പിളളി ­
Newsimg1_51296589
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സെപ്റ്റംബര്‍ 17 ശനിയാഴ്ച കോപ്പേല്‍ സെന്റ് .അല്‍ഫോന്‍സ് ചര്‍ച്ചില്‍ വെച്ചു ഓണാഘോഷം നടത്തുകയുണ്ടായി . അസോസിയേഷന്‍ വൈസ് .പ്രസിഡന്റ് ആന്‍സി ജോസഫ് ,സോഷ്യല്‍ ഡയറക്ടര്‍ രമ സുരേഷ് ,എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സോണിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കില്‍ ദീപം തെളിയിച്ചാണ് ഓണാഘോഷ പരിപാടിക്ക് ആരംഭം കുറിച്ചത് .

മുഖ്യ അതിഥിയായി ശ്രീമതി മറിയാമ്മ പിള്ള (Former FOKANA President) തിരുവോണ സന്ദേശം നല്‍കുകയുണ്ടായി .തുടര്‍ന്ന് ബോബന്‍ കൊടുവത്തു , ഷിജു എബ്രഹാം , സോണിയ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ് ദാനം നടത്തുകയുണ്ടായി.അതിനുശേഷം ഗഅഉ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ പൂക്കളവും വിവിധയിനം കലാ പരിപാടികളും ഓണാഘോഷത്തിന്റെ ഓര്‍മ്മ ഓളങ്ങളാക്കി .ഓണ പാട്ടുകളും ,തിരുവാതിര കളികളും ,വള്ളം കളിയും സിനിമാറ്റിക്ക് ഡാന്‍സ് മായി ‘ഡാളസ് ‘ ഒരു കൊച്ചു കേരളമായ കാഴ്ച കണ്ട ആയിരങ്ങള്‍ സ്മൃതികളുടെ ചിറകുകളേകി തങ്ങളുടെ നാടുകളിലേക്ക് എത്തിച്ചേര്‍ന്നുവോ എന്നു കരുതിയതില്‍ തെറ്റ് കാണുവാന്‍ കഴിയുകയില്ല .തുടര്‍ന്ന് താലപ്പൊലിയും , ചെണ്ട മേളവും ,പുലി കളിയും കാവടിയാട്ടവുമായി മഹാബലിയുടെ എഴുന്നള്ളത്തും ആയിരങ്ങള്‍ക്ക് ആകര്‍ഷകമായി തീരുകയുണ്ടായി .

തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് വിരാമമായി. പ്രസിഡന്റ്­ ശ്രീ. ബാബു മാത്യു സ്വാഗതം പറയുകയും ,സെക്രട്ടറി . റോയ് കൊടുവത് നന്ദി പറയുകയും ചെയ്തു. ആര്ട്ട് ഡയറക്ടര്‍ ജോണി സെബാസ്റ്റ്യന്‍ പരിപാടിയുടെ അവതാരകനായിരുന്നു .