കേരള ടെക്കികള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി

10.19 Am 30/10/2016
maxresdefault-1-630x350
കൊച്ചി: കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്ക് ജപ്പാനിലെ മാറ്റ്‌സ്യൂവിലേക്ക് പ്രത്യേക ക്ഷണം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 27 വരെയാണ് ടെക്കികള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതെന്ന് എ.ഒ.ടി.എസ് കേരളയുടെ അലുമിനി സൊസൈറ്റി പ്രസിഡന്റ് ജേക്കബ് കോവൂര്‍ പറഞ്ഞു.
എ.ഒ.ടി.എസ് കേരളയുടെ അലുമിനി സൊസൈറ്റി കളമശേരി കിന്‍ഫ്ര ഐ.ടി പാര്‍ക്കിലെ നിപ്പോള്‍ കേരള സെന്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള മുഖ്യാതിഥിയായി.
കഴിഞ്ഞ നവംബറില്‍ മുഹമ്മദ് സഫീറുള്ള ഐ.ടി മിഷന്റെ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള 10 പേരടങ്ങുന്ന ഐ.ടി ടീം മാറ്റ്‌സ്യൂവില്‍ ഗ്ലോബല്‍ റൂബി കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ ഐ.ടി പ്രൊഫഷണലുകള്‍ പ്രതിഭശാലികളാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തീക ക്രയവിക്രയങ്ങള്‍ വിപുലപ്പെടുത്താന്‍ 2015ല്‍ കേരളവും ജപ്പാന്‍ മുനിസിപ്പല്‍ എകണോമിക് ബ്ലോക്ക് കമ്മിറ്റിയും എം.ഒ.യു കരാര്‍ ഒപ്പു വച്ചിരുന്നു. സെമിനാറില്‍ എ.ഒ.ടി.എസ് സെക്രട്ടറി എസ്. ഗോപകുമാര്‍ നന്ദി പറഞ്ഞു.