കേരള തനിമയില്‍ അരിസോണയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 ന് – മനു നായര്‍

09:54 am 9/8/2016

Newsimg1_76185088
ഫീനിക്‌സ്:പ്രവാസി മലയാളികള്‍ക്ക് ഓണംവെറും ഒരുആഘോഷംമാത്രമല്ല. അത് അവര്‍ക്കുനഷ്ടമായ വസന്ത കാലത്തിന്റെ ഓര്മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്.പിറന്നനാടിന്‍റെ പ്രൗഢി ഉയര്‍ത്തിക ാണിക്കുന്നതോടൊപ്പം അത് കൂട്ടായ്മയുടെ ഉത്സവവും പുതുതലമുറയ്ക്ക് നാടിന്റെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നുകൊടുക്കാനുള്ള ഒരവസരംക ൂടിയാകുമ്പോള്‍ പ്രവാസിയുടെ ഓണാഘോഷത്തിന് കൂടുതല്‍ചാരുതയും മാധുര്യവുമേറും.

അരിസോണയിലെ മലയാളീ സമൂഹത്തിനെന്നുംഓര്മയില്‍ സൂഷിക്കനുതകുന്ന രീതിയിലാണ് കെ.എച്.എ.ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ ശനിയാഴ്ച്ച സെപ്തംബര് 3 ന് എ.എസ്.യു.പ്രിപ്പെറ്ററിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രൗഡഗംഭീരമായി ആഘോഷിക്കുന്നത്. രാവിലെപത്തുമണിക്ക് പരമ്പരാഗതരീതിയില്‍ പൂക്കളമൊരുക്കിഓണാഘേ ാഷത്തിന്തുടക്കമിടും.പൂക്കളമിടലിന് ആവേശമുണര്‍ത്താന്‍ ഓണപാട്ടിന്റെ ശീലുകള്‍..തുടര്‍ന്ന് ജീവിക്കാനുള്ള തത്രപ്പാടില്‍ വിദേശത്തുതാമസമാക്കിയ തന്റെപ്രിയപ്പെട്ട പ്രജകളെകാണാനെത്തുന്ന മാവേലിതമ്പുരാനെ താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, പുലികളി , മയിലാട്ടം, കാവടി എന്നിവയുടെ അകമ്പടിയോടെയുള്ള സ്വീകരണവും വരവേല്പും. മാവേലിതമ്പുരാന്റെ സാന്നിധ്യത്തില്‍ അന്‍പതിലധികം മലയാളി മങ്കമാര്‍ അണിയിച്ചൊരുക്കുന്ന തിരുവാതിര ഈ വ ര്‍ഷത്തെ ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. സവിശേഷമായ ഓണസദ്യയൊരുക്കുന്നതു ഒട്ടനവധി വള്ളസദ്യകളൊരുക്കി വൈദഗ്­ദ്ധ്യമുള്ള പാചകക്കാരുടെ നേതൃത്വത്തിലാണ്.

രണ്ടുമണിയോടെ ആരംഭിക്കുന്ന കലാസാം സ്കാരികസ മ്മേളനത്തില്‍ നൂറ്റമ്പതിലധികം കല ാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവുംവിളിച്ചോതുന്ന കലാവിരുന്ന്, നാടന്‍പാട്ടുകള്‍, നാടോടിനൃത്തം, നാടകം എന്നിവ ഈ വര്ഷത്തെ ഓണാഘോഷത്തിലെ വേറിട്ടകാഴ്ചകളാകും.മലയാള മണ്ണിനെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഹൃദയ ത്തില്‍ സൂക്ഷിക്കാന്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടിനല്ല പരിപാടികള്‍ ഓ ണാഘോഷത്തിന്റെ ഭാഗമായിഒരുക്കിയിട്ടുണ്ടെന്ന് കലാപരിപാടി കമ്മിറ്റിക്കുവേണ്ടി സജീവന്‍ നെടോര , അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിനായി ജോലാല്‍ കരുണാകരന്‍, ഹരികുമാര്‍ കളീക്കല്‍, ദിലീപ് പിള്ള, രാജേഷ് ഗംഗാധരന്‍, പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുണ്‍ കൃഷ്ണന്‍, അര്‍ച്ചന അളഗിരി, സുരേഷ്‌നായര്‍, ഗിരീഷ്ചന്ദ്രന്‍ (ഓണസദ്യസംഘാടകന്‍), പരമാനന്ദ്, ഷാനവാസ്കാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധകമ്മറ്റികളും പരിശീലന കളരികളും പ്രവര്‍ത്തിച്ചുവരുന്നതായി പ്രസിഡന്റ് സുധീര്‍കൈതവന അറിയിച്ചു. ഈ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാനുംപരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക : പ്രസീദ് (602­317­3279), ജോലാല്‍ (623­332­1105), അരുണ്‍ (602­317­6748), രാജേഷ് (480­862­4496) ഞങ്ങളുടെ വെബ്‌സൈറ്റ്: www.khaaz.org