കേരള ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജ് നടക്കും

02:50pm 28/6/2016
download (5)

കൊച്ചി: കേരള ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ധന്വന്തരി ജീവനക്കാരും സാമൂഹ്യ രാഷ്ട്രീയ എസ്‌സി-എസ്ടി സംഘടനാ നേതൃത്വവും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. എസ്‌സിപി ഫണ്ട് ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളോടും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ചേര്‍ന്ന് പട്ടികജനവിഭാഗങ്ങള്‍ക്ക് സേവനമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റികളാണ് ധന്വന്തരി സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍, ലാബ്, ആംബുലന്‍സ്, ഫ്രീസര്‍ സൗകര്യങ്ങള്‍, ടീ സ്റ്റാള്‍, സ്‌റ്റേഷനറി സ്റ്റാള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കിവരുന്നു. പ്രതിസന്ധിയിലായ ധന്വന്തരിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കണ്‍വഷന്‍ ഉന്നയിക്കുമെന്ന് സമിതി ഭാരവാഹികളായ അഡ്വ. സുനില്‍ സി കുട്ടപ്പന്‍, പി വി രാജു, എം കെ ഗോപി, ബി കെ അനില്‍കുമാര്‍, പി എം കാര്‍ത്തികേയന്‍, കെ ആര്‍ നടേശന്‍, പി സി രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.