O7:46 PM 1/10/2016
ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിലെ ആദ്യ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരളക്കരയുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്സിനെ തകർത്തത്.
കിക്കോഫ് മത്സരത്തിൽ 55ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന് താരം കത് സൂമി യൂസയാണ് ഗോള്‍ സ്വന്തമാക്കിയത്. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
നിക്കോളാസ് വെലസിന്റെ പാസ്സ് കറ്റ്സുമി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു……
മഞ്ഞയും നീലയും ജഴ്സിയിലാണ്ബ്ലാസ്റ്റേഴ്സ് ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. വെള്ള ജഴ്സിയില്‍ നോര്‍ത്ത് ഈസ്റ്റും ഗ്രൗണ്ടിലിറങ്ങി. മത്സരം ആദ്യ പകുതിയിലേക്ക് അടുക്കുേമ്പാൾ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് മുന്നോട്ടു പോയത്. ആദ്യ അരമണിക്കൂറിൽ ഗോൾ നേടാൻ ഇരു ടീമിനും കഴിഞ്ഞില്ല.
ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.
പരിശീലകനെയും മാര്‍ക്വീ താരത്തെയും മാറ്റിയ ടീം പരിചയസമ്പന്നരുടെയും യുവതാരങ്ങളുടെയും സമിശ്രനിരയുമായാണ് അങ്കത്തട്ടില്‍ പോരാടുന്നത്.