കേരള ബ്ളാസ്റ്റേഴ്സിനെതിരെ മുംബൈക്ക് എതിരില്ലാത്ത അഞ്ച്​ ഗോൾ വിജയം

11:11 pm 19/11/2016

download
മുംബൈ: സ്വന്തം മണ്ണിലെ രണ്ട് തകര്‍പ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായി സെമി ബര്‍ത്തുറപ്പിക്കാനിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിനെതിരെ മുംബൈക്ക് എതിരില്ലാത്ത അഞ്ച്​ ഗോൾ വിജയം.

ഒമ്പത്​ മിനിറ്റിനുള്ളിലെ രണ്ട്​ ഗോൾ ഉൾപ്പെടെ സൂപ്പർ താരം ഡീഗോ ഫോർലാൻ നേടിയ മൂന്ന്​ ഗോൾ മികവിലാണ്​ മുംബൈ കേരളത്തെ കണ്ണീരണിയിച്ചത്​. 5,12,63 മിനിട്ടുകളിലാണ് ഫോർലാൻ കേരളത്തിൻെറ വല കുലുക്കിയത്. ഫോർലാനെക്കൂടാതെ കഫുവും ലൂസിയൻ ഗോയവും മുംബെെക്കായി ലക്ഷ്യം കണ്ടു.