കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു

04:15 pm 17/8/2016

photo (1)

കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പോണേല്‍ സെന്റ്ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സി.ജി.തോമസ്, പീറ്റര്‍, ക്ലീറ്റസ്, ട്രീസാ ജോഷി. കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്റര്‍, കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ്, ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി, കൃഷിക്കാരുടെ സംസ്ഥാനതല കൂട്ടായ്മയുടെ പ്രസിഡന്റ്, ജൈവകര്‍ഷക സംഘടനകളായ ഓര്‍ഗാനിക് കേരളയുടെ സെക്രട്ടറി, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു വരികയായിരുന്നു. പൊക്കാളി കര്‍ഷകസമിതിയുടെ വൈസ്‌ചെയര്‍മാന്‍, കേരകര്‍ഷകസംഘം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. എല്‍.കെ.എ.വി.യുടെ വിശിഷ്ടസേവാരത്‌നാ അവാര്‍ഡ്, മഹിമ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിര്യാണത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃയോഗം അനുശോചിച്ചു. നാലു പതിറ്റാണ്ടിലേറെയായി മദ്യവിരുദ്ധ പോരാട്ടരംഗത്തും സാമൂഹ്യ സേവന രംഗത്തും നിറ സാന്നിധ്യമായിരുന്നു ഫ്രാന്‍സിസ് പെരുമനയെന്നും അദ്ദേഹത്തിന്റെ നിര്യാണം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്നും സമിതി അനുസ്മരിച്ചു. സാമൂഹ്യ സേവന രംഗത്തും ആതുര സേവന രംഗത്തും ജൈവകൃഷിയുടെ വ്യാപനത്തിനുവേണ്ടിയും ഫ്രാന്‍സിസ് നടത്തിയിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും സമിതി അഭിപ്രായപ്പെട്ടു.
മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍, വൈസ് പ്രസിഡന്റ് റവ. ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.പോള്‍ കാരാച്ചിറ, ടി.എം.വര്‍ഗ്ഗീസ്, ഫാ.പോള്‍ ചുള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്,. കുരുവിള മാത്യൂസ്, മിനി ആന്റണി, എം.ഡി.റാഫേല്‍, പ്രൊഫ.കെ.കെ.കൃഷ്ണന്‍, പി.എച്ച്.ഷാജഹാന്‍, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍റെമജിയോസ് ഇഞ്ചനാനിയലും അനുശോചനം അറിയിച്ചു