കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം: കിക്ക്ഓഫ് നടത്തി. പദ്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ മുഖ്യാതിഥി

10.36 AM 02-09-2016
unnamed (8)
ജോയിച്ചന്‍ പുതുക്കുളം
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ (KSNJ) ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 നു ഗ്രാന്‍ഡ് റെസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ബോബി തോമസില്‍ നിന്നും ആദ്യ ടിക്കറ്റ് വാങ്ങിക്കൊണ്ട് പ്രസിദ്ധ നര്‍ത്തകിയും മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ് പ്രിന്‍സിപ്പലും ആയ ബിന്ദിയ പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. അന്നെദിവസം തന്നെ പരിപാടികളുടെ ഫ്‌ളയര്‍ നിയുക്ത എഛങഅഅ ദേശീയ സമിതി അംഗം സിറിയക്ക് കുര്യന്‍, ടോമി തോമസിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. തദവസരത്തില്‍ ഗടചഖ നേതൃത്വനിരയിലുള്ള സെബാസ്റ്റിയന്‍ ജോസഫ്, അന്നമ്മ ജോസഫ്, സെബാസ്റ്റ്യന്‍ ചെറുമടത്തില്‍, ആനൂ ചന്ദ്രോത്, ഡാലിയ ചന്ദ്രോത്, സെക്രട്ടറി സേവ്യര്‍ ജോസഫ്, മേരി സേവ്യര്‍, ഹരികുമാര്‍ രാജന്‍ തുടങ്ങിയവരും മറ്റു സമാജം അംഗങ്ങളും സന്നിഹിതരായിരുന്നു.

സെപ്റ്റംബര്‍ 24 നു (ശനി) 12 മണിമുതല്‍ 5 വരെ നടക്കുന്ന ഓണാഘോഷത്തില്‍ മലയാള സിനിമാ വേദിയിലെ ബഹുമുഖ പ്രതിഭയായ പദ്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ ശ്രീ. സ്‌കോട്ട് ഗാരറ്റ് തദവസരത്തില്‍ സന്നിഹിതനായിരിക്കും. ഇലയില്‍ വിളംബി വിഭവസമൃദ്ധവും ആസ്വാദ്യകരവുമായ ഓണസദ്യക്ക് ശേഷം ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് വില്യംസ് നയിക്കുന്ന ഗാനമേള, കുട്ടികളുടെ തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികള്‍ അന്നേദിവസം അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamajamnj.com സന്ദര്‍ശിക്കുക. സെക്രട്ടറി സേവ്യര്‍ ജോസഫ് അറിയിച്ചതാണിത്.