കേരള സ്ത്രീക­ളുടെ സാമൂഹ്യ നവോ­ത്ഥാ­ന­ത്തിന് ബൈബിളും ക്രി­സ്ത്യന്‍ മിഷ­ന­റി­മാരും മഹ­ത്തായ സംഭാ­വ­ന­കള്‍ നല്‍കി . ഡോ. ഓമന റസ്സല്‍

11:30am 30/6/2016

എ.സി.ജോര്‍ജ്
Newsimg1_31414881
ഹ്യൂസ്റ്റന്‍: പ്രാഥ­മി­ക­മായ മനു­ഷ്യാ­വ­കാ­ശ­ങ്ങള്‍ നിഷേ­ധി­ക്ക­പ്പെട്ട് കേവലം അടി­മ­കളെ പോലെ പുരു­ഷ­ന്മാര്‍ക്കും പ്രത്യേകം വരേ­ണ്യ­വര്‍ഗ­ത്തിന്റെ ഒരു സംഭോ­ഗ­ വസ്തു­വായി കഴി­ഞ്ഞി­രുന്ന കേര­ളീയ സ്ത്രീ സമൂ­ഹ­ത്തിന് സാമൂഹ്യ അവ­കാ­ശ­ങ്ങ­ളു­ടെയും നീതി­യു­ടെയും വെളിച്ചം നല്‍കി ഒരു മോച­ന­ത്തിന്റെ പാത­യി­ലേക്ക് നയി­ച്ച­തില്‍ ക്രിസ്ത്യന്‍ മിഷ­ന­റി­മാ­രും ബൈബിളും ഒരു സുപ്ര­ധാന പങ്കു വഹി­ച്ചി­ട്ടു­ണ്ടെന്ന് ഡോ. ഓമന റസ്സല്‍ പ്രഖ്യാ­പി­ച്ചു.

ജൂണ്‍ 18ന് ഹ്യൂസ്റ്റ­നിലെ ലിവിംഗ് വാട്ടേഴ്‌സ് ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ “കേരള സ്ത്രീക­ളുടെ സാമൂഹ്യ പുരോഗതിയില്‍’ ക്രിസ്ത്യന്‍ മിഷ­ന­റി­മാ­രും ബൈബിളും വഹി­ച്ച പങ്കിനെ അധീ­ക­രിച്ച് നടന്ന സെമി­നാ­റില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു കാലടി ശ്രീ ശങ്കര സര്‍വ്വകലാ­ശാ­ല­യിലെ ചരിത്ര വിഭാഗം അസോ­സി­യേറ്റ് പ്രൊഫ­സ­റായ ഡോ. ഓമന റസ്സല്‍. അന്ധ­വി­ശ്വാ­സ­ങ്ങളും അനാ­ചാ­ര­ങ്ങളും അതിക്രൂര­മായ സാമൂഹ്യ ശിക്ഷാ­വി­ധി­കളും സ്ത്രീക­ളുടെ നേരെയും താഴ്ന്ന വര്‍ക്ഷ­ക്കാ­രുടെ നേരെയും രാജാ­ക്ക­ന്മാരും വരേ­ണ്യ­വര്‍ഗവും അടി­ച്ചേല്‍പ്പി­ച്ചി­രു­ന്നു. മൃഗീ­യ­മായി അടി­ച്ച­മര്‍ത്ത­പ്പെട്ട അവ­രുടെ രോദ­ന­ങ്ങള്‍ കേള്‍ക്കാന്‍ അന്ന് ആരുമുണ്ടാ­യി­രു­ന്നി­ല്ല. പ്രത്യേ­കിച്ച് ഈ സ്ത്രീകള്‍ പുരു­ഷ­ന്മാ­രു­ടെയും ഉയര്‍ന്ന വര്‍ഗ­ക്കാ­രു­ടെയും ഭര­ണാ­ധി­കാ­രി­ക­ളു­ടെയും പൂജാ­രി­മാ­രു­ടെയും വെറും ഉപ­ഭോ­ഗ­വ­സ്തു­ക്ക­ളാ­യി­രു­ന്നു. താഴ്ന്ന ജാതി­യി­ലുള്ള സ്ത്രീകള്‍ക്ക് മാറു മറ­ക്കാന്‍ അനു­വാ­ദ­മി­ല്ലാ­യി­രു­ന്നു. സമൂ­ഹ­ത്തിലെ ഉയര്‍ന്ന തട്ടി­ലുള്ള പുരു­ഷ­ന്മാ­രുടെ നയന സുഖ­ത്തി­നായി പാവ­പ്പെട്ട താഴ്ന്ന വര്‍ക്ഷ­ത്തിലെ സ്ത്രീകള്‍ മാറ് മറ­ക്കാതെ അതൊരു പ്രദര്‍ശന വസ്തുവായി പ്രത്യ­ക്ഷ­പ്പെ­ട­ണ­മെ­ന്നാ­യി­രുന്നു അന്നത്തെ ചട്ടം. അതു മാത്ര­മ­ല്ല, പാവ­പ്പെട്ട സ്ത്രീക­ളില്‍ നിന്ന് മുല­ക്കരം പോലും അന്നത്തെ ഭര­ണാ­ധി­കാ­രി­ക­ളായ രാജാ­ക്ക­ന്മാര്‍ ഈടാ­ക്കി­യി­രു­ന്നു. സ്മാര്‍ത്ത വിചാ­ര­ണ, താലി­കെട്ട് കല്യാ­ണം, വിവാഹം കഴി­ക്കാ­തെ­യുള്ള സംബ­ന്ധ­ങ്ങള്‍, നിയമം മൂലം അനു­വ­ദ­നീ­യ­മായ ബലാല്‍ക്കാ­ര­ങ്ങള്‍, ബലാല്‍സം­ഗ­ങ്ങള്‍ തുട­ങ്ങിയ അനീ­തി­കള്‍ക്കെ­തിരെ ശ്രീനാ­രാ­യണ ഗുരു, അയ്യ­ങ്കാളി തുട­ങ്ങി­യ­വര്‍ സമ­ര­ങ്ങള്‍ നയി­ച്ച­പ്പോഴും ക്രിസ്ത്യന്‍ മിഷ­ന­റി­മാ­രുടെ പ്രബോ­ധ­ന­ങ്ങളും പ്രവര്‍ത്ത­ന­ങ്ങളും ബൈബിളും സ്ത്രീശാ­ക്തീ­ക­ര­ണ­ത്തിനും സാമൂഹ്യ നീതിക്കും ഒരു ഗണ്യ­മായ സ്ഥാനം വഹി­ച്ചു.

കെ. ജി. ജോയി­ക്കുട്ടി അധ്യ­ക്ഷത വഹിച്ച സെമി­നാ­റില്‍ നയി­നാന്‍ മാത്തുള്ള സ്വാഗ­തവും ജേക്കബ് ടൈറ്റസ് നന്ദിയും പറ­ഞ്ഞു. വില്‍സന്‍ ജോസഫ് കിഴ­ക്കേ­ടത്ത് സെമി­നാ­റിന് നേതൃത്വം നല്‍കി. ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ സാംസ്കാ­രിക പ്രവര്‍ത്ത­കരും എഴു­ത്തു­കാ­രു­മായ ജോര്‍ജ് മണ്ണി­ക്ക­രോ­ട്ട്, എ. സി. ജോര്‍ജ്, ടി. എന്‍ സാമു­വല്‍, തോമസ് വര്‍ഗീ­സ്, റവ. സണ്ണി താഴാ­പ­ള്ളം, ഡോ. ജോളി ജോസ­ഫ്, ഷാജി ഈശോ, ജേക്കബ് ഈശോ തുട­ങ്ങി­യ­വര്‍ ചര്‍ച്ച­യിലും സെമി­നാ­റിലും സജീ­വ­മായി പങ്കെ­ടു­ത്തു.