കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന്

09:30am 20/7/2016

Newsimg1_80634740
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ്് കല്‍ബ്ബില്‍ നടക്കുന്ന ചടങ്ങ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും.സ്‌റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് ആതികേശവന്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സര്‍വകലാശാല സാമ്പത്തിക വിഭാഗം തലവന്‍ ഡോ. കെ ജയപ്രസാദ്, സെന്റര്‍ ഫോര്‍ ഇനവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ്് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ . സി സുരേഷ്­കുമാര്‍, എസ് സി ആര്‍ ടി കലാവിഭാഗം തലവന്‍ ഡോ മണക്കാല ഗോപാലകൃഷ്ണന്‍, പ്രസ്സ് കഌ് പ്രസിഡന്റ് പ്രദീപ് പിള്ള, ബാലഗോകുലം സെക്രട്ടറി വി ഹരികുമാര്‍, കെ എച്ച് എന്‍ എ കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രൊഫഷണല്‍ കോഴ്‌­സിനു പഠിക്കുന്ന 100 കുട്ടികള്‍ക്കാണ് സ്‌­കോളര്‍ഷിപ്പ് നല്‍കുക