കേളി ഇടപെടല്‍: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ ആറ്റിങ്ങല്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

03:33 pm 30/8/2016
– ജയന്‍ കൊടുങ്ങല്ലൂര്‍
Newsimg1_86724954
റിയാദ്­: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ മലയാളി യുവാവിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്­ നാട്ടിലെത്തിച്ചു. കൊല്ലം ആറ്റിങ്ങല്‍ സ്വദേശി സുഭാഷ്­ സുശീലന്‍ എന്ന യുവാവിനെയാണ്­ കേളി ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിത ഇടപെടിനെ തുടര്‍ന്ന്­്­ നാട്ടിലേക്ക്­ കയറ്റിവിടാനായത്­.

അഞ്ചു വര്‍ഷം മുന്‍പാണ്­ സുഭാഷ്­ സൗദിയിലെത്തുന്നത്­. അല്‍ഖര്‍ജില്‍ ജോലിചെയ്­തുവന്ന ഇദ്ദേഹത്തിന്­ ഇടക്കിടക്ക്­ മാനസിക വിഭ്രാന്തി ഉണ്ടാകുമായിരുന്നു. എന്നാല്‍ അസുഖത്തിന്­ മരുന്നു കഴിക്കുന്നതിനിടയിലും ജോലിയില്‍ തുടരുകയായിരുന്നു. രണ്ട്­ വര്‍ഷം മുന്‍പു നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചുവന്ന ഇദ്ദേഹത്തിനോട്­ തനാസില്‍ മാറാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും തനാസില്‍ മാറാതെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്­തുവരികയായിരുന്നു. ഇടക്കിടെ ചെറിയ രീതിയില്‍ മാനസിക വിഭ്രാന്തി ഉണ്ടാകുന്നതു കാരണം എവിടെയും സ്ഥിരമായി നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വീണ്ടും മാനസികനില ഏറെ വഴളായി തെരുവില്‍ അലഞ്ഞു നടന്ന സുഭാഷിനെ കേളി അല്‍ഖര്‍ജ്­ ഏരിയ കമ്മിറ്റി അംഗം രാജീവ്­ തന്റെ താമസ സ്ഥലത്ത്­ കൂട്ടിക്കൊണ്ട്­ പോകുകയും പരിചരിക്കുകയും ചെയ്­തു.

പാസ്‌­പോര്‍ട്ടും ഇഖാമയും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതിനാല്‍ കേളി അല്‍ഖര്‍ജ്­ ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ്സര്‍ പൊന്നാനി, ജോണി കാപ്പില്‍ എന്നിവരുമായി ബന്ധപ്പെട്ട്­ സുഭാഷിനെ എക്‌­സിറ്റില്‍ നാട്ടിലേക്ക്­ കയറ്റി വിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ തര്‍ഹീലുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത്­ തനാസില്‍ മാറാത്തതിനാല്‍ ഇദ്ദേഹം ഹുറൂബില്‍ അകപ്പെട്ടിരിക്കുകയാണെന്ന്­. നാസ്സര്‍ പൊന്നാാനിയുടെ ശ്രമഫലമായി സുഭാഷിന്റെ കഫീലിനെ കണ്ടെത്തുകയും സുഭാഷിന്റെ അവസ്ഥ വിവരിച്ചപ്പോള്‍ കഫീല്‍ തര്‍ഹീലില്‍ വന്ന്­ ഹുറൂബ്­ ഒഴിവാക്കി സുഭാഷിന്­ എക്‌­സിറ്റ്­ നല്‍കാനുള്ള സന്‍മനസു കാണിക്കുകയും ചെയ്­തു. എന്നാല്‍ അപ്പോള്‍ സുഭാഷ്­ യാത്ര ചെയ്യാനുള്ള അവസ്ഥയില്‍ അല്ലാത്തതിനാല്‍ അല്‍ഖര്‍ജിലെ ഒരു ആശുപത്രിയിലെത്തിച്ച്­ ആവശ്യമായ ചികിത്സ ലഭ്യമാക്കി. ഏതാനം ദിവസത്തെ ചികിത്സക്കു ശേഷം അസുഖത്തിന്­ കുറവുണ്ടായതിനാല്‍ കഴിഞ്ഞ ശനിയാഴ്­ച്ചത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ സുഭാഷിനെ നാട്ടിലേക്ക്­ കയറ്റി വിടാനായി. കേളി അല്‍ഖര്‍ജ്­ ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ്സര്‍ പൊന്നാനി, ജോണി കാപ്പില്‍, രാജീവ്­, ജയരാമന്‍, ഏരിയ സെക്രട്ടറി ശ്രീകാന്ത്­ എന്നിവര്‍ സുഭാഷിനെ യാത്രയാക്കി.

ഇതിനിടയില്‍ രണ്ട്­ ദിവസം മുന്‍പ്­ സുഭാഷിന്റെ സഹോദരന്‍ നാട്ടില്‍ മരണപ്പെടുകയുണ്ടായി. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും സുഭാഷിനെ അറിയിച്ചിരുന്നില്ല. സുഭാഷിനെ സുരക്ഷിതമായി നാട്ടില്‍ ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിന്­ എയര്‍പോര്‍ട്ടില്‍ നിന്നും ഇയാളുടെ കൂടെപോകാന്‍ സന്നദ്ധനായ ആളെ ഏര്‍പ്പാടാക്കാനും കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക്­ കഴിഞ്ഞു. ഇതിനിടയിലും തന്നെ പരിചരിക്കുകയും സഹായികയും ചെയ്­ത എല്ലാവര്‍ക്കും കണ്ണീരോടെ നന്ദി പറയാന്‍ സുഭാഷിന്റെ താളം തെറ്റിയ മനസ്സു മറന്നില്ല.