കോഴിക്കോട്​ ബീച്ചിൽ നാലുപേർ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

06:38 PM 14/09/2016
images (2)
കോഴി​ക്കോട്​: കോഴിക്കോട്​ ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെടുകയും ഒരാളെ കാണാതാവുകയും​ ചെയ്​തു. പ്ലസ്​ വൺ വിദ്യാർഥികളാണ്​ അപകടത്തിൽ പെട്ടത്​. പാലക്കാട്​ ചെർപുളശ്ശേരി സ്വദേശി അഫ്​സൽ(17)നെയാണ്​ കാണാതായത്. ​രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്​. ഇയാളെ ബീച്ച്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്​.