കോഴി​ക്കോട്​ ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുമരണം

09:00 am 16/9/2016
images (3)
കോഴിക്കോട്: ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ യാത്രക്കാരായ തമിഴ്നാട് വേലൂര്‍ വേലപ്പാടി സമ്പത്ത് കുമാറിന്‍െറ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്‍െറ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
കോഴിക്കോട് പാരിഷ് ഹാളില്‍ നടക്കുന്ന പ്രാവ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവരെന്നാണ് അറിയുന്നത്.M 16/09/2016

കോഴിക്കോട്: ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ യാത്രക്കാരായ തമിഴ്നാട് വേലൂര്‍ വേലപ്പാടി സമ്പത്ത് കുമാറിന്‍െറ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്‍െറ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
കോഴിക്കോട് പാരിഷ് ഹാളില്‍ നടക്കുന്ന പ്രാവ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവരെന്നാണ് അറിയുന്നത്.