കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ ജോര്‍ജി വര്‍ഗീസ്, ഏബ്രഹാം കളത്തില്‍ എന്നിവരെ ആദരിച്ചു

10:15 am 20/12/2016
Newsimg1_94615020
ഫ്‌ളോറിഡ: നവംബര്‍ 27-നു ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന കൈരളി ആര്‍ട്‌സ് ക്ലബ് ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷ വേളയില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ്, ഒമ്പത് അംഗ ഫൊക്കാന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഏബ്രഹാം കളത്തില്‍ എന്നിവരെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ- ആത്മീയ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട പ്രൗഢസദസ്സില്‍ വച്ചു മുന്‍ എം.പിയും, കേരള വിദ്യാഭ്യാസ മന്ത്രിയും, പോളിറ്റ് ബ്യൂറോ മെമ്പറുമായ എം.എ ബേബി പൊന്നാട അണിയിച്ച് ആദരിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു.

പദവികള്‍ അലങ്കാര പ്രയോഗത്തിന് അല്ല, മറിച്ച് പ്രവര്‍ത്തന മണ്ഡലത്തില്‍ ഇറങ്ങി അതു പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിന് ഓരോ സംഘടനയും ഏല്‍പിക്കുന്ന ഉത്തരവാദിത്വമായി കാണുന്നതായും, ആയതിലേക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും എന്നു മറുപടി പ്രസംഗത്തില്‍ ഏബ്രഹാം കളത്തില്‍, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

ചെറിയാന്‍ മാത്യു അറിയിച്ചതാണിത്.