കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ അവിസ്മരണീയമായി

08:58 pm 19/9/2016

Newsimg1_60613527
ചിക്കാഗോ: കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ ഡാരിയന്‍ ഇല്ലിനോയിസില്‍ വെച്ചു നടത്തപ്പെട്ടു. ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗെരെദോ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ജനിച്ചുവളര്‍ന്ന നാടിനേയും, പഠിച്ചുവളര്‍ന്ന ദേശത്തിന്റേയും ഒരുപാട് ഓര്‍മ്മകള്‍ പുതുക്കാന്‍ ഈ അവസരം ഉപകരിക്കുമാറാകട്ടെ എന്നു അദ്ദേഹം പറഞ്ഞു. ഫാ. ലിജു ഓണാശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന ബാര്‍ബിക്യൂവിനു യുവതലമുറക്കാരായ മെല്‍ഫ, ബിക്കി, ബിന, ബിനു, മാര്‍ക്ക് എന്നിവര്‍ മേല്‍നോട്ടംവഹിച്ചു. ഡോ. ടോമി തര്യന്‍, ഏബ്രഹാം വര്‍ഗീസ്, ലൂയി ചിക്കാഗോ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (ഗോപിയോ പ്രസിഡന്റ്), ടോമി അംബേനാട്ട് (സി.എം.എ പ്രസിഡന്റ്), സന്തോഷ് നായര്‍ (ഫൊക്കാന ആര്‍.വി.പി), പോള്‍ കിടങ്ങന്‍, തോമസ് ചിറമേല്‍, റിന്‍സി & ജെസ്സി കുര്യന്‍, ജോലിച്ചന്‍ ജോസഫ്, മോനിച്ചന്‍ കുഞ്ഞുമോന്‍ (തോമസ് വര്‍ഗീസ്) എന്നിവരും ഈവര്‍ഷത്തെ കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദറില്‍ പങ്കെടുത്തു.

ഈ പരിപാടിയുടെ വിജയത്തിനായി സൈമണ്‍ ഇലക്കാട്ട്, അലോഷ്യസ് ഇടക്കര, മോഹന്‍ ആര്‍, ദാസ് രാജ് ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീട്ടില്‍ സ്വാഗതവും സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് നന്ദിയും പറഞ്ഞു.