കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ ഉളള കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 276 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 1. സൂപ്പര്‍വൈസറി ഒഴിവുകള്‍: അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്‌റൈറ്റ് വുഡ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (പെയിന്റിങ്), അസിസ്റ്റന്റ് കാറ്ററിങ് ഓഫിസര്‍, അക്കൗണ്ടന്റ്. ആകെ 11 ഒഴിവുകള്‍ ആണുള്ളത്. 2. വര്‍ക്‌മെന്‍ ഒഴിവുകള്‍: ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ഷിപ് ഡ്രാഫ്റ്റ്‌സ്മാന്‍, ജൂനിയര്‍ കമേഴ്‌സ്യല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍കീപര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വെല്‍ഡര്‍ കം ഫിറ്റര്‍, ഫിറ്റര്‍ (ഇലക്ട്രിക്കല്‍), ഫിറ്റര്‍ (ഇലക്ട്രോണിക്‌സ്), പെയ്ന്റര്‍, ഷിപ്‌റൈറ്റ്വുഡ്, മെഷിനിസ്റ്റ്, ക്രെയ്ന്‍ ഓപറേറ്റര്‍ (ഇലക്ട്രിക്കല്‍), ക്രെയ്ന്‍ ഓപറേറ്റര്‍ (ഡീസല്‍), ഫയര്‍മാന്‍, സെമി സ്‌കില്‍ഡ് റിഗര്‍, സ്റ്റാഫ് കാര്‍ ഡ്രൈവര്‍, ലാസ്‌കര്‍ (ഫ്‌ളോട്ടിങ് ക്രാഫ്റ്റ്), സര്‍വിസ് അസിസ്റ്റന്റ് (ഓഫിസ്), ജനറല്‍ വര്‍കര്‍ (കാന്റീന്‍). ആകെ 265 ഒഴിവുകള്‍. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകളുടെ വിശദാംശങ്ങള്‍ www.cochinshipyard.comല്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 29. അപേക്ഷയുടെ പ്രിന്റ്ഔട്ടും രേഖകളുടെ പകര്‍പ്പും തപാലില്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.