കൊച്ചിയില്‍ അനധികൃതമായി നികുതിയടക്കാതെ അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചു

10:20am 11/7/2016

images (1)
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്വര്‍ണം പിടികൂടി. അനധികൃതമായി നികുതിയടക്കാതെ മുംബൈയില്‍ നിന്ന് ട്രെയിന്‍ വഴി കടത്തിയ സ്വര്‍ണമാണ് ഷാഡോ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കച്ചേരിപ്പടിയിലെ പ്രമുഖ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദന്‍ സിംഗ്, പ്രഹ്ലാദ് എന്നീ രാജസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു നാലു ലക്ഷം രൂപയും പിടിച്ചെടുത്തു.

കേരളത്തിലെ പ്രധാന ജ്വലറികളിലേക്ക് നികുതിയടക്കാതെ സ്വര്‍ണം വിതരണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രത്യേക ജാക്കറ്റ് ധരിച്ച് അതിലെ രഹസ്യ അറകളിലാണ് ഇവര്‍ സ്വര്‍ണം കടത്തുന്നത്.