കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

11:51 AM 19/10/2016
download (1)
കൊച്ചി: എറാണാകുളം കാക്കനാട് സ്വദേശി അനില്‍കുമാറിനാണ്‌ പണം നഷ്ടമായത്. അനിൽകുമാറിന്‍റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 1,60,000 രൂപയാണ് നഷ്‌ടപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുമ്പും കൊച്ചിയിൽ സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.