കൊച്ചി വിമാനത്താവളം കനത്ത സുരക്ഷയില്‍

08:35am 02/7/2016
download (3)

നെടുമ്പാശേരി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തില്‍. ജൂലൈ ആറിന് അര്‍ധരാത്രിവരെ വ്യൂവിംഗ് ഗാലറിയിലുള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഐഎസ് ഭീകരാക്രമണ ഭീഷണി ശക്തമാണെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

സിഐഎസ്എഫ്, കേരള പോലീസ് എന്നിവയ്ക്കു പുറമെ ദ്രുതകര്‍മ സേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും 24 മണിക്കൂറും സജീവമാണ്. വിമാനത്താവളത്തില്‍ വന്നുപോകുന്ന വാഹനങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. യാത്രക്കാര്‍ ടെര്‍മിനലില്‍ കയറുന്നതുമുതല്‍ ലാഡര്‍ പോയിന്റുവരെ പലവട്ടം പരിശോധനയ്ക്കു വിധേയമാകും. സംശയകരമായ സാഹചര്യത്തില്‍ എക്‌സ്-റേ സ്‌ക്രീനിംഗിനു പുറമെ ബാഗുകള്‍ തുറന്നും പരിശോധിക്കും. ഭീകരാക്രമണ ഭീഷണി സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നല്കിയത്.