01:30PM 6/6/2016
കൊച്ചി: കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ഈ സംവിധാനം മൂലം പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനങ്ങളും മറ്റും ലഭിക്കുന്നതിനായി വിളിക്കുമ്പോള്‍ 30 ആളുകളുടെ കോളുകള്‍ ഒരേസമയം അറ്റന്റ് ചെയ്യുവാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പോലീസിന്റെ പൊതുജനങ്ങള്‍ക്കായുള്ള സേവന സഹായങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുന്നു. ഇതോടൊപ്പം പോലീസ് ഫ്‌ളയിംഗ് സ്‌ക്വാഡ് വാഹനങ്ങളിള്‍ നിരീക്ഷണക്യാമറകള്‍ ഫിറ്റ് ചെയ്തിരിക്കുന്നതിനാല്‍ വാഹനം സഞ്ചരിക്കുന്ന എല്ലായിടങ്ങളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളയിംഗ് സ്‌ക്വാഡ് വാഹനങ്ങള്‍ സഞ്ചരിക്കുന്ന എല്ലായിടങ്ങളിലെയും സാമുഹ്യവിരുദ്ധരുടെയും മറ്റുള്ളവരുടെയും പ്രവര്‍ത്തികള്‍ അവരറിയാതെ റെക്കോഡ് ചെയ്ത് സൂക്ഷിക്കുവാന്‍ കഴിയുന്നു. ഇതോടൊപ്പം കാര്യക്ഷമമായ പോലീസിംഗ് ഉറപ്പ് വരുത്തുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടി എല്ലാ ഫളയിംഗ് സ്‌ക്വാഡുകളിലും ജി.പി.എസ് സംവിധാനവും, റൂട്ട് കൃത്യമായി അറിയുന്നതിനായി ടാബും ഘടിപ്പിച്ചിട്ടുണ്ട്. ജി.പി.എസ് സംവിധാനമുള്ളതുകൊണ്ട് എല്ലാ ഫ്‌ളയിംഗ് സ്‌ക്വാഡ് വാഹനങ്ങളുടേയും നീക്കങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിയന്ത്രിക്കുവാന്‍ സാധിക്കുന്നു