കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു

02.09 AM 20-07-2016
tumblr_nj4585SrAP1tm77zgo1_500
കോയമ്പത്തൂര്‍: കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കൊച്ചി എസ്ആര്‍എം റോഡ് കോറല്‍ ക്രൈസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ ലക്ഷ്മിനാരായണന്റെയും സുധ നായരുടെയും മകള്‍ ലക്ഷ്മി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നാണ് ലക്ഷ്മി ചാടിയതെന്ന് പോലീസ് പറയുന്നു.
കോയമ്പത്തൂര്‍ പിഎസ്ജി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുമാസം മുന്‍പാണ് ലക്ഷ്മി പിജി കോഴ്‌സിനു ചേര്‍ന്നത്. കുടുംബത്തില്‍ അടുത്തിടെയുണ്ടായ മരണവും അമ്മയുടെ രോഗാവസ്ഥയും മറ്റും ലക്ഷ്മിയെ മാനസികമായി അലട്ടിയിരുന്നതായി പോലീസ് പറയുന്നു.