കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ -ടീസർ പുറത്തിറങ്ങി.

12:00 am 29/08/2016
images (5)
‘ഉദയ പിക്ചേഴ്സി’ന്‍റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സിദ്ധാർഥ് ശിവയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായ കൊച്ചൗവ്വയെ അവതരിപ്പിക്കുന്നതും കുഞ്ചാക്കോ ബോബനാണ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. കെ.പി.എ.സി എന്നാണ് ചിത്രത്തിന്‍റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പാണ് സംഗീതം, നീല്‍ ഡി. കുഞ്ഞയാണ് ക്യാമറ.https://youtu.be/d2uIvRatHTo