കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

01:07 pm 16/08/2016
download (2)
കൊടുങ്ങല്ലൂർ: എറിയാട് പുതിയ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എറിയാട് പേ ബസാർ കറുകപ്പാടത്ത് അശ്റഫ് (50), എസ്.എൽ പുരം പടിഞ്ഞാറെ വെമ്പല്ലൂർ ശങ്കുബസാർ ഈറൻവീട്ടിൽ രവി (55) എന്നിവരാണ് മരിച്ചത്. അശ്റഫിൻെറ ഭാര്യ റംലത്ത്, മകൻ അമൻ, രവിയോടൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണു എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.