കൊടൈകനാലിൽ മലയാളി വിദ്യാർഥികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

08:15 pm 13/11/2016
piller-rock

കൊടൈകനാൽ: കൊടൈകനാലിൽ മലയാളി വിദ്യാർഥികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ തോമസ് (21), ജിബിൻ (25) എന്നിവരാണ് മരിച്ചത്. കൊടൈകനാലിൽ നിന്ന് ആറു കിലോമീറ്റർ അകലെ വട്ടകനാലി‍ലായിരുന്നു സംഭവം.

വിദ്യാർഥികൾ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊടൈകനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ചവർ ആലപ്പുഴ എസ്.ബി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ്. 12ാം തീയതിയാണ് വിനോദ യാത്രക്കായി വിദ്യാർഥികൾ അടക്കമുള്ള 13 അംഗ സംഘം കൊടൈകനാലിലെത്തിച്ചത്.