കൊപ്ര വറുത്ത് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നു

08.11 PM 11-08-2016
urukku-velichenna-1-300x200
കൊച്ചി ഏലൂക്കര സര്‍വീസ് സഹകരണ ബാങ്ക് സുപ്രിയ എന്ന പേരില്‍ കൊപ്ര വറുത്ത് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നു. വിപണനോദ്ഘാടനം 17 ന് (ചിങ്ങം ഒന്ന്) മേയര്‍ സൗമിനി ജെയ്‌നില്‍ നിന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഏറ്റുവാങ്ങി നിര്‍വ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ടി.എം സെയ്ദ്കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.
അമിതമായി മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണത്തിനെത്തുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി മായരഹിതമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നതെന്ന് പ്രസിഡന്റ് ടി.എം. സെയ്ദ്കുഞ്ഞ് പറഞ്ഞു.
കൊപ്ര വറുക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ മണവും രുചിയും ഒരു പ്രത്യേക ഊഷ്മാവില്‍ എത്തുമ്പോള്‍ പ്രോട്ടീനിന്റെ അംശം യഥാര്‍ത്ഥ ഗുണത്തിലെത്തുകയും കൂടാതെ ജലാംശം 0.06 ശതമാനം ആയി കുറയുകയും ചെയ്യും. ഈ രീതിയില്‍ വറുത്ത കൊപ്രയില്‍ നിന്ന് എണ്ണ ഉദ്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.