കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് കോടിയേരിയും കുമ്മനവും: ചെന്നിത്തല

06.57 PM 04-09-2016
chenni_290816
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’യെന്ന കോടിയേരിയുടെയും ‘പലിശ സഹിതം കടം വീട്ടു’മെന്ന കുമ്മനത്തിന്റേയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ക്രമസമാധന നില ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ തില്ലങ്കരിയിലെ ബോംബ് സ്‌ഫോടനവും കൊലപാതകവും കേരളത്തിന്റെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്. ഇക്കാര്യം മുഖ്യമന്ത്രി കണ്ണ് തുറന്നു കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.