കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

10:50 am 26/9/2016

images (8)
തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങൾ തടയാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു