കൊല്ലത്ത് പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

09:01 AM 23/09/2016
images (5)
കൊല്ലം: പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് രാവിലെ വിള്ളൽ കണ്ടെത്തിയത്. കൊല്ലം-തിരുവനന്തപുരം പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ വർക്കലയിൽ പിടിച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച കരുനാഗപ്പള്ളിയിൽ കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു. രാസവളം കയറ്റി തമിഴ്നാട് മീളവട്ടത്തു നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ട്രെയിനിന്‍െറ 21 വാഗണുകളാണ് പാളം തെറ്റിയത്. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നിരുന്നു.

തിരുവനന്തപുരം ഡിവിഷന് കീഴില്‍ പാളത്തില്‍ 202 സ്ഥലങ്ങളില്‍ ഇത്തരം പോരായ്മയുണ്ടെന്ന് പെര്‍മനന്‍റ് വേ ഇന്‍സ്പെകടര്‍മാര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 25 വര്‍ഷമാണ് റെയില്‍പാളത്തിന്‍റെ ശരാശരി ആയുസെങ്കിലും സംസ്ഥാനത്ത് പല ഭാഗങ്ങളിലെയും പാളത്തിന് 50 വര്‍ഷം പഴക്കമുണ്ട്.