കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചു

11:56am 12/7/2106
images (2)
ചവറ: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പുത്തന്‍തുറ സ്വദേശിയായ ഡാനിയല്‍, അങ്കില്‍ എന്നുവിളിക്കുന്ന ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തുറ മൂലയില്‍ വീട്ടില്‍ ബാബു, അസാം സ്വദേശി ഷിനു എന്നിവരാണ് രക്ഷപ്പെട്ടു.

ഇന്നു രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് വരുന്നതിനിടയില്‍ ശക്തികുളങ്ങര പുലിമുട്ട് ഭാഗത്തുവച്ച് ശക്തമായ കാറ്റില്‍ ഇവര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിന്റെ ഓരത്തുതൂങ്ങികിടന്ന ബാബുവിനെയും ഷിനുവിനെയും സ്ഥലവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തികുളങ്ങര എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇരുവരെയും ഉടന്‍തന്നെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.