കൊല്ലന്‍ത്തേത് കുടുംബയോഗം വാര്‍ഷികവും ഓര്‍മ്മ കുര്‍ബാനയും നടത്തി

09:15 am 29/8/2016

Newsimg1_35971772
ന്യൂജേഴ്‌സി: പത്തനംതിട്ട പ്രക്കാനം കൊല്ലന്‍ത്തേത് കുടുംബയോഗം അമേരിക്കന്‍ ശാഖ ഇരുപത്തി ആറാം വാര്‍ഷികവും, കുടുംബ പിതാവ്­ ഗീവര്‍ഗീസ്­ കത്തനാരുടെ ഓര്‍മ്മ കുര്‍ബാനയും ഓഗസ്റ്റ്­ 27 ­ന് ന്യൂജേഴ്‌­സി നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച്­ ആചരിച്ചു. കുടുംബ യോഗത്തിന്റെ അമേരിക്കന്‍ ശാഖ പ്രസിഡന്റ്­ റവ. മത്തായി കോര്‍എപ്പിസ്‌­കോപ്പയുടെ പ്രധാന കാര്‍മികത്വത്തിലും, റെവ. ഫാ.ഡോ. സി സി മാത്യു, റെവ. ഫാ. വിജയ് എ തോമസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും ആചരിച്ചു. വിശുദ്ധ കുര്‍ബാനയിലും അനുസ്­മരണ ചടങ്ങിലും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കുടുംബയോഗത്തിന്റെഅമേരിക്കന്‍ ശാഖാ സെക്രട്ടറി തോമസ്­ ജോര്‍ജ്­ (ബാബു) കത്തനാര്‍അപ്പുപ്പന്‍ അനുസ്­മരണപ്രഭാഷണവും, റെവ. ഫാ.ഡോ. സി സി മാത്യു കുടുംബ ബന്ധങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ചും, റെവ. ഫാ. വിജയ് എ തോമസ് അനുഗ്രഹ പ്രസംഗവും നടത്തി. കുടുംബയോഗം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ക്കായി റവ. ഫാ. മത്തായി കോര്‍എപ്പിസ്‌­കോപ്പയുടെ നേതൃത്വത്തിലുള്ള സബ്­ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ന്യൂജേഴ്‌­സിയില്‍ നിന്ന്­ വര്‍ഗീസ്­ തോമസ്­ (അജി) അറിയിച്ചതാണി­ത്­.